കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പെണ്‍വാണിഭ കുറ്റം ചുമത്തി 11 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എട്ട് സ്‍ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായ സംഘത്തിലുള്ളത്. ഇവരെല്ലാം ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്‍ച നടത്തിയ പരിശോധനകളിലും രണ്ട് പെണ്‍വാണിഭ സംഘങ്ങളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടിയിരുന്നു. നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ രാജ്യമെമ്പാടും തുടരുകയാണിപ്പോള്‍.