കുവൈത്ത് സിറ്റി: കുവൈത്തില്‍ ഐസൊലേഷന്‍ നിലവിലുണ്ടായിരുന്ന പ്രദേശമായ ഫര്‍വാനിയയില്‍ ലോക്ക്ഡൗണ്‍ നീക്കി. ഞായറാഴ്ച മുതലാണ് ഫര്‍വാനിയ സ്വതന്ത്രമാകുന്നത്. ഇതോടെ കുവൈത്ത് പൂര്‍ണമായും ലോക്ക്ഡൗണ്‍ മുക്തമാകും.

കൊവിഡ് കേസുകള്‍ വിലയിരുത്തി കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫര്‍വാനിയയിലെ ലോക്ക്ഡൗണ്‍ നീക്കാന്‍ തീരുമാനമെടുത്തത്. ഞായറാഴ്ച രാവിലെ അഞ്ചു മണി മുതല്‍ ഫര്‍വാനിയയിലെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചത് പ്രാബല്യത്തില്‍ വരും. എന്നാല്‍ രാജ്യത്ത് രാത്രികാല കര്‍ഫ്യൂ തുടരും. അതേസമയം ചൊവ്വാഴ്ച മുതല്‍ രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയാണ് കര്‍ഫ്യൂ.

ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒമാനില്‍ രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു