മഴക്കെടുതിയില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനായി ആശുപത്രികളിലെ അപകട വിഭാഗങ്ങളും സജ്ജമായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ചയിലെ മഴക്കെടുതിയില്‍ 218 പരാതികള്‍ മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തിന് ലഭിച്ചതായി അധികൃതര്‍. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം ഏഴു വരെ പെയ്ത മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിലായി 218 പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ 33 എണ്ണം ട്രാഫിക് അപകടങ്ങളാണ്. മഴക്കെടുതിയില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനായി ആശുപത്രികളിലെ അപകട വിഭാഗങ്ങളും സജ്ജമായിരുന്നു. വീടുകളിൽ നിന്ന് ആരോഗ്യ കേന്ദ്രങ്ങളിലേക്കും പൊതു ആശുപത്രികളിലേക്കും രോഗികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട 185 റിപ്പോർട്ടുകൾക്ക് പുറമെയാണ് 33 ട്രാഫിക് അപകടങ്ങളും റിപ്പോർട്ട് ചെയ്തത്.
Read More - സന്ദര്‍ശക വിസയിലെത്തിയ രണ്ട് യുവതികളെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്‍തു
കുവൈത്തില്‍ നാല് മാസത്തിനിടെ 9,517 പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ അധികൃതര്‍ നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ 9,517 നിയമലംഘകരെ രാജ്യത്തു നിന്ന് നാടുകടത്തിയെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കുകളാണിത്.
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ ജോലി ചെയ്‍തിരുന്നവരും രാജ്യത്തെ താമസ നിയമങ്ങള്‍ അനുസരിക്കാതെ ഇവിടെ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. നാടുകടത്തപ്പെട്ട 9,517 പേരില്‍ 1,065 പേരും നവംബര്‍ മാസത്തില്‍ മാത്രമാണ് പിടിയിലായത്. താഴ്‍ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി രാജ്യത്തു നിന്ന് ഒഴിവാക്കാനും വിസ കച്ചവടവും തട്ടിപ്പും പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.
Read More - സൗദി അറേബ്യയില്‍ മഴയും ആലിപ്പഴവര്‍ഷവും തുടരുമെന്ന് മുന്നറിയിപ്പ്
പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള മസാജ് പാര്‍ലറുകള്‍, കൃഷി - മത്സ്യബന്ധനം തുടങ്ങിയവ നടക്കുന്ന തൊഴിലിടങ്ങള്‍, പഴയ സാധനങ്ങള്‍ ശേഖരിക്കുന്ന യാര്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം പരിശോധനകള്‍ നടന്നു. മുത്‍ലഅ, സുലൈബിയ, കബദ് എന്നിവടങ്ങളിലായിരുന്നു നിയമലംഘകരെ ലക്ഷ്യമിട്ട് ഇക്കാലയളവില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നത്.
