Asianet News MalayalamAsianet News Malayalam

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ യുവാവിന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവ്

സൗദി അറേബ്യയില്‍ നിന്ന് നേടിയതെന്ന പേരില്‍ ഹൈസ്‍കൂള്‍ സര്‍ട്ടിഫിക്കറ്റും ഈജിപ്‍തില്‍ നിന്ന് ലഭിച്ചതെന്ന പേരില്‍ ഒരു കോളേജിലെ സര്‍ട്ടിഫിക്കറ്റുമാണ് യാള്‍ വ്യാജമായി ഉണ്ടാക്കിയത്. 

kuwait ministry employee sentenced to seven year jail term for forging educational certificates
Author
Kuwait City, First Published Aug 24, 2021, 8:02 PM IST

കുവൈത്ത് സിറ്റി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്‍തയാളിന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. നേരത്തെ കീഴ്‍കോടതി വിധിച്ച ശിക്ഷ പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. ഇയാള്‍ തയ്യാറാക്കിയ വ്യാജ രേഖകള്‍ പിടിച്ചെടുക്കാനും ശമ്പളവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കും പകരം 90,000 ദിനാര്‍ (2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കാനും കോടതി വിധിച്ചിട്ടുണ്ട്.

സൗദി അറേബ്യയില്‍ നിന്ന് നേടിയതെന്ന പേരില്‍ ഹൈസ്‍കൂള്‍ സര്‍ട്ടിഫിക്കറ്റും ഈജിപ്‍തില്‍ നിന്ന് ലഭിച്ചതെന്ന പേരില്‍ ഒരു കോളേജിലെ സര്‍ട്ടിഫിക്കറ്റുമാണ് യാള്‍ വ്യാജമായി ഉണ്ടാക്കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ 2007 മുതല്‍ 2019 വരെയാണ് ജോലി ചെയ്‍തത്. ഇക്കാലയളവില്‍ 30,000 ദിനാര്‍ അനധികൃതമായി സമ്പാദിച്ചുവെന്ന്  കോടതി രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ വിശദ പരിശോധനയ്‍ക്ക് വിധേയമാക്കിയപ്പോഴാണ് ഇയാള്‍ പിടിക്കപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios