അറ്റകുറ്റപ്പണികൾ നടക്കുന്നത് മൂലമാണ് വൈദ്യുതി മുടങ്ങുക.
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമറുകളിൽ ഇന്ന് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഇത് അടുത്ത ഫെബ്രുവരി 15 വരെ തുടരും.
നിർദ്ദിഷ്ട പ്രദേശങ്ങളിൽ മെയിൻ്റനൻസ് ഷെഡ്യൂളുകൾ അനുസരിച്ച് വൈദ്യുതി മുടങ്ങും. അറ്റകുറ്റപ്പണികൾ രാവിലെ എട്ട് മണിക്ക് ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുകയും ചെയ്യും. ജോലിയുടെ സ്വഭാവവും അവസ്ഥയും അനുസരിച്ച് സമയം കൂടുകയോ കുറയുകയോ ചെയ്യും.
Read Also - ഇന്ത്യയടക്കം 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ് വിസ സൗദി താൽക്കാലികമായി നിർത്തി
