Asianet News MalayalamAsianet News Malayalam

ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് കുവൈത്ത്

ആഗോള തലത്തില്‍ കുവൈത്തിന്‍റെ സ്ഥാനം 13-മതാണ്. 143 രാജ്യങ്ങളിലെ 2021 മുതല്‍ 2023 വരെയുള്ള ഡാറ്റ വിശകലനം നടത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

kuwait ranked as the happiest country in the Gulf region
Author
First Published Mar 21, 2024, 5:00 PM IST

കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും സന്തോഷമുള്ള അറബ് രാജ്യമായി കുവൈത്തിനെ തെരഞ്ഞെടുത്തു. വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് അറബ് മേഖലയില്‍ കുവൈത്ത് ഒന്നാമതെത്തിയത്.

ആഗോള തലത്തില്‍ കുവൈത്തിന്‍റെ സ്ഥാനം 13-മതാണ്. 143 രാജ്യങ്ങളിലെ 2021 മുതല്‍ 2023 വരെയുള്ള ഡാറ്റ വിശകലനം നടത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കുവൈത്തിന് പിന്നാലെയായി യുഎഇ അറബ് ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. ആഗോള തലത്തില്‍ 22-മാതാണ് യുഎഇയുടെ സ്ഥാനം.

അറബ് ലോകത്ത് മൂന്നാം സ്ഥാനം സൗദി അറേബ്യയ്ക്കാണ്. ആഗോള തലത്തില്‍ 28-ാമതാണ് സൗദി. ലോകത്തിലെ എറ്റവും സന്തോഷമുള്ള രാജ്യമെന്ന നേട്ടം തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ് സ്വന്തമാക്കി. ജനങ്ങളുടെ ജീവിതം, സാമൂഹിക സാഹചര്യങ്ങൾ, വരുമാനം, സ്വാതന്ത്ര്യം, അഴിമതിയുടെ അഭാവം എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് വേൾഡ് ഹാപ്പിനസ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

Read Also - പ്രവാസികള്‍ക്ക് സന്തോഷം; നേരിട്ടുള്ള വിമാന സര്‍വീസുമായി ഇന്‍ഡിഗോ, തീയതി പ്രഖ്യാപിച്ചു

ഈ സെക്ടറിൽ ആഴ്ചതോറും 24 അധിക സര്‍വീസുകള്‍, വമ്പൻ പ്രഖ്യാപനവുമായി എയര്‍ലൈന്‍

അബുദാബി: വേനല്‍ക്കാലക്കാല അവധി സീസണില്‍ കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യ-യുഎഇ സെക്ടറില്‍ എല്ലാ ആഴ്ചയും 24 അധിക സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. 

പ്രധാനമായും അബുദാബി, റാസല്‍ഖൈമ, ദുബൈ വിമാനത്താവളങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. പുതിയ സര്‍വീസുകള്‍ വരുന്നതോടെ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമാണ്. ദുബൈയിലേക്ക് നാല് വിമാനസര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികമായി തുടങ്ങുന്നത്. ഇതോടെ ആഴ്ചതോറുമുള്ള സര്‍വീസുകളുടെ എണ്ണം 84 ആകും. അബുദാബി റൂട്ടില്‍ ആഴ്ചയില്‍ 43 സര്‍വീസുകളുമാകും. 14 സര്‍വീസുകളാണ് പുതിയതായി ഉള്‍പ്പെടുത്തുന്നത്. എല്ലാ ആഴ്ചയിലും ആറ് വിമാനങ്ങളാണ് റാസല്‍ഖൈമ റൂട്ടില്‍ പുതിയതായി ഉള്‍പ്പെടുത്തുക. ഇതോടെ ഈ സെക്ടറില്‍ ആഴ്ചയില്‍ ആകെ എട്ട് വിമാന സര്‍വീസുകള്‍ ഉണ്ടാകും. 

ജൂണ്‍-ഓഗസ്റ്റ് കാലയളവില്‍ യുഎഇയില്‍ നിരവധി സ്കൂളുകള്‍ക്ക് വേനല്‍ക്കാല അവധി ആയിരിക്കും. ഇതോടെ വിദേശത്തേക്കും നാട്ടിലേക്കുമുള്ള പ്രവാസി കുടുംബങ്ങളുടെ യാത്രകളും വര്‍ധിക്കും. അതുപോലെ തന്നെ ഇന്ത്യയില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ യുഎഇയും സന്ദര്‍ശിക്കും. കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതിനായി താമസക്കാരും സ്ഥിരം യാത്രക്കാരും കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതമെന്ന് ട്രാവല്‍ ഏജന്‍റുമാര്‍ അഭിപ്രായപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios