Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ കുവൈത്തിലെത്തി

ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.  

Kuwait received 2 lakh doses of Oxford-AstraZeneca vaccine
Author
Kuwait City, First Published Feb 3, 2021, 1:16 PM IST

കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ കുവൈത്തില്‍ എത്തിച്ചു. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച, ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ രണ്ടുലക്ഷം ഡോസാണ് കുവൈത്തില്‍ എത്തിച്ചത്. തിങ്കളാഴ്ച  പുലര്‍ച്ചെയാണ് വാക്സിന്‍ കുവൈത്തിലെത്തിച്ചത്.

ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന് ജിസിസി ആരോഗ്യ കൗണ്‍സില്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഏപ്രിലോട് കൂടി 30 ലക്ഷം ഡോസ് ഓ​ക്‌​സ്ഫ​ഡ്-ആ​സ്ട്ര​സെ​ന​ക്ക വാക്‌സിന്‍ രാജ്യത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ആദ്യ ബാച്ചായി രണ്ടുഘട്ടങ്ങളില്‍ എത്തിച്ച ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിനാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്.


 

Follow Us:
Download App:
  • android
  • ios