Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ 337 പേര്‍ക്ക് കൂടി കൊവിഡ്

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടുപേരാണ് മരിച്ചത്. ആകെ മരണസംഖ്യ 868 ആയി.

kuwait reported 337 new covid cases on monday
Author
Kuwait City, First Published Nov 23, 2020, 11:34 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച 337 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 140,393 ആയി. 670 പേര്‍ കൂടി രോഗമുക്തി നേടി.

ആകെ രോഗമുക്തരായവരുടെ എണ്ണം 132,848 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടുപേരാണ് മരിച്ചത്. ആകെ മരണസംഖ്യ 868 ആയി. നിലവില്‍ 6,677 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 80 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,492പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 1,056,493 ആയി. 

Follow Us:
Download App:
  • android
  • ios