കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 492 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 698 പേരാണ് പുതുതായി രോഗമുക്തി നേടിയത്.

കൊവിഡ് ബാധിച്ച് രാജ്യത്ത് ആറ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 110,568 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 102,722 പേര്‍ രോഗമുക്തരായി. 655 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. നിലവില്‍ 7,191 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 139 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,805 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തി.