Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ 590 പേര്‍ക്ക് കൂടി കൊവിഡ്; 601 രോഗമുക്തര്‍

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

kuwait reported 590 new covid cases on Friday
Author
Kuwait City, First Published Sep 25, 2020, 7:10 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച 590 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 601 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. 

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ആകെ മരണസംഖ്യ 595 ആയി. ഇതുവരെ 102,441 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 93,562 പേര്‍ ആകെ രോഗമുക്തരായി. നിലവില്‍ 8,284 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 111 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,730 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തി. 

യുഎഇയില്‍ രണ്ട് കൊവിഡ് മരണം; ഇന്ന് 1008 പേര്‍ക്ക് കൂടി രോഗം
 

Follow Us:
Download App:
  • android
  • ios