കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച 619 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,582 ആയി. പുതുതായി രോഗമുക്തരായവരുടെ എണ്ണത്തിലും ഇന്ന് വര്‍ധനവുണ്ടായി.

618 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 80,521 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 544 ആണ് ആകെ മരണസംഖ്യ. നിലവില്‍ 8,517 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 94 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3,093 പരിശോധനകള്‍ പുതുതായി നടത്തി.

യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത് 2,443 പേര്‍