കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 813 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 118,531 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ  ഏഴ് പേര്‍ കൂടി മരിച്ചതോട ആകെ മരണ സംഖ്യ 721 ആയി.

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 7,894 പേരാണ്. ഇവരില്‍ 130 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയതായി രാജ്യത്ത് 7,560 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതോടെ ഇതുവരെ രാജ്യത്ത് നടത്തിയ കൊവിഡ് പരിശോധനകളുടെ എണ്ണം 849,662 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 718 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ 109,916 പേരാണ് ഇതുവരെ രോഗമുക്തരായത്.