കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച 889 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒമ്പത് പേര്‍ മരിച്ചു. 798 പേരാണ് പുതുതായി രോഗമുക്തരായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

119,420 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 110,714 പേര്‍ രോഗമുക്തി നേടി. 730 ആണ് കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. നിലവില്‍ 7,976 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 126 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 8,045 പരിശോധനകള്‍ കൂടി രാജ്യത്ത് പുതുതായി നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 857,707 ആയി.