കുവൈത്ത് സിറ്റി: ചൊവ്വാഴ്ച മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കുവൈത്ത് അധികൃതര്‍ അറിയിച്ചു. ഇവരെല്ലാം ഇറാനില്‍ നിന്ന് രാജ്യത്ത് എത്തിയവരായിരുന്നെന്ന് കുവൈത്ത് ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരും നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം എട്ടായി.