Asianet News MalayalamAsianet News Malayalam

മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം കുവൈത്തിൽ നിന്നും നാട് കടത്തിയത് 770 പേരെ

രാജ്യത്തെ 18.6 ശതമാനം വിദ്യാർത്ഥികളും ഏതെങ്കിലും തരത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു

Kuwait sent back 770 expats home in illegal drug case
Author
Kuwait City, First Published Aug 12, 2019, 12:34 AM IST

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം മാത്രം കുവൈത്ത് സർക്കാർ നാട് കടത്തിയത് 770 പേരെ. അമിത അളവിൽ മയക്കുമരുന്ന് പയോഗിച്ചതു മൂലം 109 പേർ മരിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് 20 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാൽ ടൺ അനധികൃത മരുന്നുകളും പിടിച്ചെടുത്തന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ കേസുകളിൽ 770 വിദേശികളെ നാടുകടത്തി. 35 പേർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്. നിലവിൽ 1650 ആളുകൾ കേസിൽ കോടതി നടപടികൾ നേരിടുന്നുണ്ട്. ഇതിൽ 60 പേർ 18 വയസിന് താഴെ പ്രായമുള്ളവരാണ്. 

വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നുണ്ട്. രാജ്യത്തെ 18.6 ശതമാനം വിദ്യാർത്ഥികളും ഏതെങ്കിലും തരത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം കഴിഞ്ഞ വർഷം 109 പേരും ഈ വർഷം ആദ്യ 6 മാസത്തിനിടെ 40 പേരും മരിച്ചു. കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ അധികൃതരുടെ കണ്ണ് വെട്ടിയാണ് കുവൈത്തിൽ മയക്കുമരുന്ന് എത്തുന്നത്

Follow Us:
Download App:
  • android
  • ios