Asianet News MalayalamAsianet News Malayalam

60ന് മുകളില്‍ പ്രായമുള്ള പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ ഇഖാമ പുതുക്കില്ല

ദീര്‍ഘകാല പരിചയം സഹായകമാവുന്ന ഉന്നത തസ്തികകളില്‍ നിന്നൊഴികെ പ്രായമായവരെ ഒഴിവാക്കാനുള്ള തീരുമാനം കുവൈത്ത് മാന്‍പവര്‍ അതോരിറ്റി നേരത്തെ തന്നെ എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് 60 വയസ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദ യോഗ്യതയെങ്കിലും ഇല്ലാത്തവരെ ഒഴിവാക്കാനുള്ള നടപടികള്‍.

Kuwait to ban undergraduate expats aged over 60
Author
Kuwait City, First Published Feb 22, 2019, 2:38 PM IST

കുവൈത്ത് സിറ്റി: അറുപത് വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളില്‍ ബിരുദ യോഗ്യതയില്ലാത്തവരുടെ ഇഖാമ പുതുക്കേണ്ടതില്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോരിറ്റി തീരുമാനിച്ചു. രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ മൊത്തം ജനങ്ങളില്‍ 30 ശതമാനം മാത്രമാണ് കുവൈത്തി പൗരന്മാരുള്ളത്. 

ദീര്‍ഘകാല പരിചയം സഹായകമാവുന്ന ഉന്നത തസ്തികകളില്‍ നിന്നൊഴികെ പ്രായമായവരെ ഒഴിവാക്കാനുള്ള തീരുമാനം കുവൈത്ത് മാന്‍പവര്‍ അതോരിറ്റി നേരത്തെ തന്നെ എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് 60 വയസ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദ യോഗ്യതയെങ്കിലും ഇല്ലാത്തവരെ ഒഴിവാക്കാനുള്ള നടപടികള്‍. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പ്രവാസികള്‍ രാജ്യത്ത് തുടരുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് വിലയിരുത്തല്‍. ഉന്നത യോഗ്യതയുള്ളവരെയും ദീര്‍ഘകാലത്തെ ജോലി പരിചയമുള്ളവരെയും നിലനിര്‍ത്തിക്കൊണ്ടുള്ള തീരുമാനമാകും പുറത്തുവരികയെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios