പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, ലൈസന്‍സുകള്‍ പുതുക്കാനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ ബന്ധപ്പെട്ട ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രം പുതുക്കി നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

കുവൈറ്റ് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിന് മുന്‍പ് രേഖകള്‍ വിശദമായി പരിശോധിക്കണമെന്ന് ആഭ്യന്തര-പ്രതിരോധ സമിതി വക്താവ് നായിഫ് അല്‍ മുര്‍ദാസ് എംപി ആവശ്യപ്പെട്ടു. രാജ്യത്ത് മുപ്പതിനായിരത്തിലേറെ വിദേശികള്‍ വഴിവിട്ട മാര്‍ഗങ്ങളിലൂടെ ഡ്രൈവിങ് ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ അണ്ടര്‍ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, ലൈസന്‍സുകള്‍ പുതുക്കാനുള്ള അപേക്ഷ ലഭിക്കുമ്പോള്‍ ബന്ധപ്പെട്ട ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രം പുതുക്കി നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. വിശദമായ പരിശോധന നടത്തിയാല്‍ ക്രമേക്കടുകള്‍ പിടികൂടാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ അഭിപ്രായം. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് നടപടി നേരിടേണ്ടിവരും.