Asianet News MalayalamAsianet News Malayalam

കുവൈറ്റില്‍ അടുത്ത വര്‍ഷം 3000 വിദേശികളെ പിരിച്ചുവിടും

പൊതുമേഖലയിൽ മൊത്തം തൊഴിൽശേഷിയുടെ നിശ്ചിത തോത് സ്വദേശികളായിരിക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 3000 വിദേശികളെ പിരിച്ചു വിടാനാണ് തീരുമാനം. ഓരോ സ്ഥാപനത്തിലെയും തോത് കണക്കാക്കി അതിനനുസരിച്ചായിരിക്കണം ഒഴിവാക്കപ്പെടേണ്ട വിദേശികളുടെ പട്ടിക തയാറാക്കേണ്ടതെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

kuwait to dismiss 3000 expats from public sector
Author
Kuwait City, First Published Aug 12, 2018, 11:34 AM IST

കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈത്തിലെ പൊതുമേഖലയിൽനിന്ന് അടുത്ത സാമ്പത്തികവർഷം  3000 വിദേശികളെ പിരിച്ചുവിടും. പൊതുമേഖലയിൽ സ്വദേശികൾക്ക് നൽകാവുന്ന അവസരങ്ങൾ സംബന്ധിച്ച റിപ്പോർട്ടും പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടികയും തയാറാക്കാൻ സിവിൽ സർവീസ് കമ്മിഷൻ വിവിധ സർക്കാർ ഏജൻസികൾക്കു നിർദേശം നൽകി.

പൊതുമേഖലയിൽ മൊത്തം തൊഴിൽശേഷിയുടെ നിശ്ചിത തോത് സ്വദേശികളായിരിക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 3000 വിദേശികളെ പിരിച്ചു വിടാനാണ് തീരുമാനം. ഓരോ സ്ഥാപനത്തിലെയും തോത് കണക്കാക്കി അതിനനുസരിച്ചായിരിക്കണം ഒഴിവാക്കപ്പെടേണ്ട വിദേശികളുടെ പട്ടിക തയാറാക്കേണ്ടതെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യമേഖലയിൽ ഈ വർഷം 8000 സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കും. പുതുതായി ബിരുദം നേടി ഇറങ്ങുന്ന 2000 പേരെയും സർക്കാർ മേഖലയിൽനിന്ന് സ്വകാര്യമേഖലയിൽ ജോലി മാറാൻ താൽപര്യമുള്ളവരെയുമാകും നിയോഗിക്കുക.

സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപംനൽകിയത്. സ്വകാര്യമേഖലയിൽ ഭരണനിർവഹണ വിഭാഗത്തിൽ സ്വദേശികൾക്ക് കൂടുതൽ അവസരം നൽകുക എന്നതാണ് ലക്ഷ്യം. സ്വകാര്യമേഖലയിലെ ഭരണനിർവഹണവിഭാഗത്തിൽ നിലവിൽ 26,000 സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. 83,000 വിദേശികളാണ് ഈ മേഖലയിൽ നിലവിലുള്ളത്. അടുത്തവർഷം സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് 7,200 തസ്തികകളിലാകും നിയമനം സാധ്യമാക്കുക. 

Follow Us:
Download App:
  • android
  • ios