Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു

വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കൊവിഡ് കേസുകള്‍ വിലയിരുത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Kuwait  to impose curfew from sunday
Author
Kuwait City, First Published Mar 5, 2021, 8:50 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ മാര്‍ച്ച് ഏഴ്(ഞായറാഴ്ച) മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കൊവിഡ് കേസുകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് കര്‍ഫ്യൂ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ക്കുകളും പൊതുസ്ഥലങ്ങളിലെ ഇരിപ്പിടങ്ങളും അടച്ചിടും. ടാക്‌സികളില്‍ രണ്ടുയാത്രക്കാര്‍ മാത്രമെ സഞ്ചരിക്കാന്‍ പാടുള്ളൂ. കര്‍ഫ്യൂ ഇല്ലാത്ത സമയത്ത് റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ജനങ്ങള്‍ക്ക് പ്രവേശനം നല്‍കില്ല. ഡ്രൈവ് ത്രൂ, ഡെലിവറി സേവനങ്ങള്‍ മാത്രമാണ് അനുവദിക്കുക. 

കര്‍ഫ്യൂ സമയത്ത് ഫാര്‍മസികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് ഡെലിവറി സേവനങ്ങള്‍ നടത്താനുള്ള അനുമതിയുണ്ട്. അതേസമയം കൊവിഡ് അപകടസാധ്യത കൂടിയ 68 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായില്ല. 

Follow Us:
Download App:
  • android
  • ios