സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ശേഷി നിശ്ചയിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി കുറഞ്ഞ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭ ആവശ്യപ്പെട്ടു.

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ(covid spread) സാഹചര്യത്തില്‍ കുവൈത്തില്‍(Kuwait) സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം 50 ശതമാനം ശേഷിയിലാക്കാന്‍ തീരുമാനം. 50 ശതമാനം ജീവനക്കാര്‍ മാത്രം ഒരേ സമയം ഓഫീസില്‍ ഉണ്ടാകുന്ന വിധം ജോലി ക്രമീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കി.

സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ശേഷി നിശ്ചയിച്ചിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ പരമാവധി കുറഞ്ഞ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസഭ ആവശ്യപ്പെട്ടു. ബുധനാഴ്ച മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക. 

പ്രവാസികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന കോടതി റദ്ദാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് (Expats in Kuwait) തൊഴിലുടമയില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ (end-of-service benefits) ലഭിക്കണമെങ്കില്‍ അവര്‍ രാജ്യം വിടണമെന്ന നിബന്ധന (condition of leaving the country) കോടതി റദ്ദാക്കി. ഇത്തരമൊരു വ്യവസ്ഥ ഭരണഘടനാ ലംഘനമാണെന്ന് കോടതി വിലയിരുത്തി. 2018ല്‍ കുവൈത്ത് മാന്‍പവര്‍ അതോരിറ്റി (Kuwait Manpower Authority) കൊണ്ടുവന്ന നിബന്ധനയാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയത്.

രാജ്യം വിടുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ മാത്രമേ പ്രവാസികള്‍ക്ക് വിരമിക്കല്‍ ആനൂകൂല്യം ലഭിക്കൂ എന്നായിരുന്നു നേരത്തെ കൊണ്ടുവന്നിരുന്ന നിബന്ധന. ഇതിന്റെ അടിസ്ഥാനത്തില്‍, കുവൈത്തില്‍ തന്നെ തുടരുന്നവര്‍ക്ക് അവര്‍ ആദ്യം ജോലി ചെയ്‍ത സ്ഥാപനത്തില്‍ നിന്ന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെതിരെയാണ് ഇപ്പോഴത്തെ വിധി.

അതേസമയം രാജ്യത്ത് ഒരു മേഖലയില്‍ നിന്ന് മറ്റൊരു മേഖലയിലേക്ക് ഇഖാമ മാറ്റുന്നതിനും വിസ ക്യാന്‍സല്‍ ചെയ്യുന്നതിനും തൊഴിലാളികള്‍ നേരിട്ട് തൊഴില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് മാന്‍പവര്‍ അതോരിറ്റി അറിയിച്ചു. ജോലി ചെയ്‍ത സ്ഥാപനത്തില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുവെന്ന് ഉറപ്പാക്കാനാണിത്. തൊഴില്‍ മേഖല മാറുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.