തൊഴിലാളികളുടെ ശമ്പള വിതരണം കൃത്യമായി നടപ്പാക്കുന്നതിനും അവർക്കുള്ള നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും തുടർച്ചയായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
കുവൈത്ത് സിറ്റി: തൊഴിൽ നിയമങ്ങൾ പാലിക്കാതെ തൊഴിലാളികളുടെ ശമ്പളവിതരണം വൈകിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മാൻപവർ അതോറിറ്റി (PAM).കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശപ്രകാരം പ്രവർത്തനക്ഷമമാക്കിയ പരിശോധനകളിലാണ് നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെ ഫയലുകൾ അതോറിറ്റി താൽക്കാലികമായി മരവിപ്പിച്ചത്.
തൊഴിലാളികളുടെ ശമ്പള വിതരണം കൃത്യമായി നടപ്പാക്കുന്നതിനും അവർക്കുള്ള നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും തുടർച്ചയായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ശമ്പളം നിശ്ചിത സമയത്ത് നൽകാത്തതോ, അതത് മാസത്തിൽ പ്രാദേശിക ബാങ്കുകളിലൂടെയെങ്കിലും നിക്ഷേപിക്കാത്തതോ ആയ സ്ഥാപനങ്ങളാണ് നടപടിയിലായത്.
നിയമമാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ
തൊഴിൽ നിയമം നമ്പർ 6/2010 ലെ ആർട്ടിക്കിൾ 57 പ്രകാരം, അഞ്ച് തൊഴിലാളികളെങ്കിലും നിയമിക്കുന്ന കമ്പനികൾ, ശമ്പള തുക പൂർണ്ണമായും ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റേണ്ടത്. ഈ നടപടിക്ക് തെളിവായിട്ടാണ് ശമ്പള വിതരണ സ്റ്റേറ്റ്മെന്റുകളുടെ പകർപ്പ് മാൻപവർ അതോറിറ്റിക്ക് നൽകേണ്ടത് എന്നതും നിയമം നിർദ്ദേശിക്കുന്നു. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ഭരണ നടപടികളിലുപരി നിയമപരമായ നടപടികളും പരിഗണനയിലാണെന്ന് അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു. തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള ഈ നീക്കം തൊഴിൽ മേഖലയിൽ കുതിർന്നുതുടങ്ങിയ നിയമലംഘനങ്ങൾ തടയാൻ ലക്ഷ്യമിടുന്നതാണ്.
