70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാസത്തോടെ വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാസത്തോടെ വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

കൊവിഡിന്റെ വകഭേദങ്ങള്‍ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ കുവൈത്ത് നിരീക്ഷിച്ച് വരികയാണ്. അതേസമയം കുവൈത്തില്‍ പ്രവേശിക്കുന്ന 16 വയസ്സിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണ്. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാതെ രക്ഷിതാക്കള്‍ക്കൊപ്പം കുവൈത്തില്‍ പ്രവേശിക്കാം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona