കുവൈത്ത് സിറ്റി: വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത കുവൈത്തി പൗരന്‍ പിടിയിലായി. വിവരം ലഭിച്ചതനുസരിച്ച് പരിശോധന നടത്തിയ ജനറല്‍ ആന്റി നര്‍ക്കോട്ടിക്സ് അഡ്‍മിനിസ്ട്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രത്യേക സജ്ജീകരണങ്ങളോടെ തയ്യാറാക്കിയ ടെന്റിലാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തിരുന്നത്. ചെടികള്‍ക്ക് വെളിച്ചവും ചൂടും കൃത്യമായി ക്രമീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വരെ ഇവിടെയുണ്ടായിരുന്നു. വില്‍പനയ്ക്കായി ഉണക്കി സൂക്ഷിച്ച കഞ്ചാവും ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.