ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്ത് കുതിച്ചെത്തി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി യുവാവ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ചു. ഹലവ്വിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്ത് കുതിച്ചെത്തി. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കുവൈത്തില്‍ ഒരു ഇന്ത്യക്കാരനും ആത്മഹത്യ ചെയ്‍തിരുന്നു. അബ്‍ദുല്ല അല്‍ മുബാറകിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഈ സംഭവത്തിലും അന്വേഷണം തുടരുകയാണ്.