കൊല്ലപ്പെട്ടയാളും ഒരു കുവൈത്തി യുവാവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും ഇതിനിടെ കൊലപാതകം നടന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) സ്വദേശി യുവാവുമായുള്ള തര്‍ക്കത്തിനിടെ പ്രവാസിയെ വെട്ടിക്കൊന്നു (murder). കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റിലായിരുന്നു (Hawalli Governorate) സംഭവം. അജ്ഞാത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ (Unidentified dead body) സുരക്ഷാ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നത്.

പലയിടത്തും മുറിവേറ്റ നിലയിലാണ് അജ്ഞാത മൃതദേഹം ഹവല്ലിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇറച്ചി വെട്ടുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു കത്തിയും മൃതദേഹത്തിന് സമീപത്തു നിന്ന് ലഭിച്ചു. തുടര്‍ നടപടികള്‍ മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്ക് പരിശോധനയ്‍ക്ക് അയച്ചു. പരിശോധനയില്‍ കൊലപാതകമാണെന്ന വിവരമാണ് പുറത്തുവന്നത്.

തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകിയെ പിടികൂടിയത്. കൊല്ലപ്പെട്ടയാളും ഒരു കുവൈത്തി യുവാവും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായെന്നും ഇതിനിടെ കൊലപാതകം നടന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്. ശേഷം ആയുധം സ്ഥലത്തുതന്നെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയും ചെയ്‍തു. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read Also: പ്രവാസി ഇന്ത്യക്കാരനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പൊലീസുകാരനെ വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസുകാരനെ വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി (Policeman kidnapped) മര്‍ദിച്ചു. വെസ്റ്റ് അബ്‍ദുല്ല മുബാറക് (West Abdullah Mubarak) ഏരിയയിലായിരുന്നു സംഭവം. അതീവ പ്രാധാന്യമുള്ള ഒരു സംഭവത്തെക്കുറിച്ച് വിവരം നല്‍കിയ ശേഷം പൊലീസുകാരനെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ (Local Media) റിപ്പോര്‍ട്ട് ചെയ്‍തു.

ഒരു സൈനിക ഉദ്യോഗസ്ഥനാണ് പൊലീസുകാരന് വിവരം നല്‍കി സ്ഥലത്തേക്ക് എത്തിച്ചത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോവുകയും മര്‍ദിക്കുകയുമായിരുന്നു. ഇയാളുടെ ചിത്രങ്ങളും പകര്‍ത്തി. ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. പരാതിപ്പെട്ടാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു. പരിക്കേറ്റ പൊലീസുകാരന്‍ പിന്നീട് സമീപത്തെ ഒരു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

നേരത്തെ ഒരു കേസില്‍ നടപടിയെടുത്തതിലുള്ള പ്രതികാരമായാണ് പൊലീസുകാരനെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്‍ത ഒരാള്‍ ജയില്‍ മോചിതനായ ശേഷം പൊലീസുകാരനെ മര്‍ദിക്കാനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. സൈന്യത്തില്‍ ജോലി ചെയ്യുന്ന തന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ പൊലീസുകാരനെ വിളിച്ചുവരുത്തിയത്.

പൊലീസിന്റെ സി.ഐ.ഡി വിഭാഗം നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്‍തു. ഒരാളെ മുബാറക് അല്‍ കബീര്‍ ഏരിയയില്‍ നിന്ന് പൊലീസ് സംഘം പിടികൂടിയപ്പോള്‍ മറ്റൊരാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിന്റെ തുടരന്വേഷണത്തിനായി ഇരുവരും കസ്റ്റഡിയിലാണ്.