Asianet News MalayalamAsianet News Malayalam

മകനെ കഴുതയെന്ന് വിളിച്ചു; പിതാവിന് 50,000ത്തോളം രൂപ പിഴ

പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു.

Kuwaiti fined for calling his son a donkey
Author
Kuwait City, First Published Sep 3, 2021, 3:49 PM IST

കുവൈത്ത് സിറ്റി: മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍. 'നീയൊരു കഴുതയാണെന്ന്' മകനോട് പിതാവ് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ഇദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് പരിഗണിച്ച പബ്ലിക് പ്രോസിക്യൂഷന്‍ കുട്ടിയെ അപമാനിച്ച പിതാവ് 200 ദിനാര്‍ പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios