കാറിന്റെ ഉടമയായ കുവൈത്ത് സ്വദേശിക്ക് സ്പ്രേ പെയിന്റ് ചെയ്ത നിറം ഇഷ്ടമായില്ല. തുടര്‍ന്ന് കുവൈത്തിയും ലെബനീസ് തൊഴിലാളിയും തമ്മില്‍ തര്‍ക്കമുണ്ടായി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാറിന്റെ പെയിന്റിനെച്ചൊല്ലിയുടെ തര്‍ക്കത്തിനിടെ കുവൈത്തി പൗരന്റെ കുത്തേറ്റ് വിദേശി തൊഴിലാളിക്ക് പരിക്ക്. ശുവൈഖ് വ്യവസായ മേഖലയിലാണ് സംഭവം ഉണ്ടായത്.

കാറിന്റെ ഉടമയായ കുവൈത്ത് സ്വദേശിക്ക് സ്പ്രേ പെയിന്റ് ചെയ്ത നിറം ഇഷ്ടമായില്ല. തുടര്‍ന്ന് കുവൈത്തിയും ലെബനീസ് തൊഴിലാളിയും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ കുവൈത്തി ലെബനീസ് തൊഴിലാളിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടി. സംഭവത്തിന്റെ വീഡിയോ സഹിതം തൊഴിലാളി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി