സ്വർണവും ആഭരണങ്ങളും വിൽപ്പന ഡിജിറ്റൽ പണമിടപാട് വഴി മാത്രമാക്കി കുവൈത്ത്. കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച പണമിടപാട് രീതികളിലൂടെ മാത്രമായിരിക്കണം ഇടപാടുകൾ. ഡി​ജി​റ്റ​ൽ പ​ണ ​കൈ​മാ​റ്റ രീ​തി​ക​ൾ ഇ​തിന് ഉ​പ​യോ​ഗി​ക്കാം.

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഇനി സ്വ​ർ​ണ വി​ൽ​പ​ന ഡി​ജി​റ്റ​ൽ പ​ണ ഇ​ട​പാ​ടു​വ​ഴി മാ​ത്ര​മാ​ക്കി. ആ​ഭ​ര​ണ വ്യാ​പാ​രി​ക​ൾ വാ​ങ്ങ​ൽ, വി​ൽ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ക​രം ഡി​ജി​റ്റ​ൽ പ​ണ ഇ​ട​പാ​ടു​വ​ഴി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​ജീ​ൽ തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ചു. പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പണമിടപാടുകൾ നിരോധിക്കുന്നതിനുള്ള 2025 ലെ 182-ാം നമ്പർ മന്ത്രിതല പ്രമേയം വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ചു. സുതാര്യത വർദ്ധിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക, സാമ്പത്തിക മേൽനോട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയന്ത്രണത്തിന്‍റെ ലക്ഷ്യം.

പകരം, കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച പണമിടപാട് (നോൺ ക്യാഷ് ) രീതികളിലൂടെ മാത്രമായിരിക്കണം എല്ലാ ഇടപാടുകളും. കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് അം​ഗീ​ക​രി​ച്ച ഡി​ജി​റ്റ​ൽ പ​ണ ​കൈ​മാ​റ്റ രീ​തി​ക​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ട​ൽ, പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി ​വ​രു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. നിയമങ്ങളും ചട്ടങ്ങളും പ്രകാരം നിർദ്ദേശിക്കുന്ന മറ്റ് പിഴകൾക്ക് പുറമേയാണ് ഇത്. ഈ നിർദ്ദേശത്തിലൂടെ, സാമ്പത്തിക സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിനും നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്ന് ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു.