തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ സിത്റയിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തീ കെടുത്തിയ ശേഷം പ്രദേശം തണുപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. തീപിടുത്തം എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. പ്രദേശത്തെ ഏറെ നേരം കനത്ത പുകയായിരുന്നുവെന്നും ഏറെ അകലെ നിന്ന് തന്നെ ഇത് ദൃശ്യമായിരുന്നുവെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…

ബഹ്റൈനില്‍ മഖബഹിലെ ഒരു ലേബര്‍ ക്യാമ്പിലും തീപിടുത്തമപണ്ടായി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഇവിടെ അപകട കാരണമായതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. സിവില്‍ ഡിഫന്‍സിന്റെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

Scroll to load tweet…

Read also: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ബഹ്റൈനില്‍ സ്‍ത്രീയും പുരുഷനും അറസ്റ്റില്‍