നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ എമിറേറ്റില്‍ തുടരുകയാണ്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800898 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. 492 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 675 പാക്കറ്റ് സിഗരറ്റുമാണ് ഉമ്മുല്‍ഖുവൈന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തത്.

ഉമ്മുല്‍ സഊബിലെ ഒരു വെയര്‍ഹോസില്‍ നടത്തിയ റെയ്ഡിനിടെയാണ് ഇവ കണ്ടെത്തിയതെന്ന് ഉമ്മുല്‍ഖുവൈന്‍ മുന്‍സിപ്പാലിറ്റിയിലെ സര്‍വീസസ് ആന്‍ഡ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ ഡയറക്ടര്‍ ഖാനെം അല്‍ അലി പറഞ്ഞു. ഇവിടെ നിന്ന് ചെറുകിട വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ എമിറേറ്റില്‍ തുടരുകയാണ്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800898 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona