അവധി ദിനങ്ങളിലൊഴികെ വൈകുന്നേരം 05 മണി മുതല്‍ രാത്രി 08 മണിവരൊണ് ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടക്കുക.

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സ് - കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 50 ല്‍ അധികം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ്. ഇതിനായുളള ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ 2024 ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. 

അവധി ദിനങ്ങളിലൊഴികെ വൈകുന്നേരം 05 മണിമുതല്‍ രാത്രി 08 മണിവരൊണ് ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് BSc യോ, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യത. NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്.

Read Also -  എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച അടച്ചിടും, അന്താരാഷ്ട്ര സ്കൂളുകൾക്കും ബാധകം; പ്രധാന അറിയിപ്പുമായി ഒമാൻ അധികൃതര്‍

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ CV (നോര്‍ക്കയുടെ വെബ്സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍, എന്നിവ സഹിതം newfound.norka@kerala.gov.in എന്ന ഇ-മെയിലിലേയ്ക്ക് അപേക്ഷ നല്‍കേണ്ടത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011). റിക്രൂട്ട്മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...