Asianet News MalayalamAsianet News Malayalam

ഒമാനില്‍ മാനേജർ തസ്‌തികകളിലേക്ക് സ്വദേശി നിയമനത്തിനായി പ്രത്യേക പരിശീലന പരിപാടി

മൂന്നു മാസം മുതൽ ആറു മാസം വരെ ആണ് പരിശീലനത്തിന്റെ കാലവിധി. ആദ്യ ഘട്ടത്തിൽ അഞ്ഞൂറ് ഒമാൻ സ്വദശി യുവാക്കൾക്കാണ് പരിശീലനത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. 

leadership development programme in oman
Author
Muscat, First Published May 17, 2019, 12:31 AM IST

മസ്കറ്റ്: ഒമാനിലെ സ്വകാര്യ മേഖലയിൽ മാനേജർ തസ്‌തികകളിലേക്കു സ്വദേശികളുടെ നിയമനത്തിനായി പ്രത്യേക പരിശീലന പരിപാടികൾ തുടങ്ങുന്നു. ദേശീയ നേതൃത്വ വികസന പരിപാടിയുടെ ഭാഗമായി അഞ്ഞൂറ് ഒമാൻ സ്വദേശികൾക്കുള്ള പരിശീലനം ആണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്. ഇതിനായി ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം "തകത്ഫ് " ഒമാനുമായി ചേർന്നു ധാരണ പാത്രത്തിൽ ഒപ്പുവച്ചു.
 
മൂന്നു മാസം മുതൽ ആറു മാസം വരെ ആണ് പരിശീലനത്തിന്റെ കാലവിധി. ആദ്യ ഘട്ടത്തിൽ അഞ്ഞൂറ് ഒമാൻ സ്വദശി യുവാക്കൾക്കാണ് പരിശീലനത്തിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ സ്വദേശി യുവാക്കളെ നിലവിലെ തൊഴിൽ കമ്പോളം ആവശ്യപെടുന്ന സേവനങ്ങൾ നൽകുവാനുള്ള പ്രായോഗിക പരിശീലനമാണ് പ്രധാനമായും നൽകുന്നത്.

ഇതിനായി യുവാക്കളെ തൊഴിൽ സ്ഥലങ്ങളിൽ നേരിട്ടു ഉള്പെടുത്തിക്കൊണ്ടായിരിക്കും പരിശീലനം. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രധാന മാനേജർ തസ്തികകൾ കൈകാര്യം ചെയ്യുവാൻ സ്വദേശി യുവാക്കളെ യോഗ്യരാക്കുക എന്നതാണ് ഈ പരിശീലനം കൊണ്ട് ലക്‌ഷ്യം വയ്ക്കുന്നത്.

സ്വദേശി യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ പതിനായിരത്തോളം തെഴിൽ അവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്ന് മജ്‌ലിസ് ശുറാ യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സ്‌ മേധാവി മുഹമ്മദ് ബിൻ സലിം അൽ ബുസൈദി പറഞ്ഞു. സ്വദേശിവത്കരണത്തിന്റെ പരിധിയിൽ ഒൻപതd മാനേജർ തസ്തികൾ കൂടി ഉള്‍പ്പെടുത്തിയതിന്റെ പിന്നാലെയാണ് മന്ത്രാലയം സ്വദേശികൾക്കായി ഈ പരിശീലന പരിപാടി ആരംഭിക്കുന്നത്. 

Follow Us:
Download App:
  • android
  • ios