ലൈഫ് ഹെൽത്കെയർ ​ഗ്രൂപ്പ് ദുബായ് ന​ഗരത്തിൽ സംഘടിപ്പിച്ച കൺടിന്യൂയിങ് മെഡിക്കൽ എജ്യുക്കേഷൻ കോൺഫറൻസിലാണ് ആരോ​ഗ്യവിദ​ഗ്ധർ ഈ വിഷയങ്ങൾ ചർച്ച ചെയ്തത്.

ദുബായ് ന​ഗരത്തിലെ താമസക്കാരിൽ അമിതവണ്ണം കൂടുതലായിട്ടുണ്ടെന്ന് ആരോ​ഗ്യവിദ​ഗ്ധർ. കുട്ടികളിലും അമിതവണ്ണം കൂടുതലായി കാണുന്നുണ്ട്. ജീവിതശൈലി, സാമൂഹിക സാഹചര്യങ്ങൾ, ഭക്ഷണം എന്നിവയാണ് അമിതവണ്ണമുള്ളവരുടെ എണ്ണം കൂടാൻ കാരണമെന്നും വിദ​ഗ്ധർ അഭിപ്രായപ്പെട്ടു.

ലൈഫ് ഹെൽത്കെയർ ​ഗ്രൂപ്പ് ദുബായ് ന​ഗരത്തിൽ സംഘടിപ്പിച്ച കൺടിന്യൂയിങ് മെഡിക്കൽ എജ്യുക്കേഷൻ കോൺഫറൻസിലാണ് ആരോ​ഗ്യവിദ​ഗ്ധർ ഈ വിഷയങ്ങൾ ചർച്ച ചെയ്തത്.

"ശാരീരിക ആരോ​ഗ്യത്തിലും മാനസികാരോ​ഗ്യത്തിലും കുട്ടികളിലെ അമിതവണ്ണം ബാധിക്കുന്നുണ്ട്. 2018 മുതൽ 2022 വരെ യു.എ.ഇയിലെ കുട്ടികളിലെ അമിതവണ്ണം 12 ശതമാനത്തിൽ നിന്ന് 17.4 ശതമാനത്തിലേക്ക് ഉയർന്നു. ഇത് മറ്റുള്ള അസുഖങ്ങൾക്കും ആരോ​ഗ്യ പ്രശനങ്ങൾക്കും കാരണമായിട്ടുണ്ട്." പ്രബന്ധം അവതരിപ്പിച്ച് ഡോ. നസ്രീൻ ചിദാര പാരി പറഞ്ഞു.

ജീവിതശൈലി രോ​ഗങ്ങളുടെ ഉയർച്ചയെക്കുറിച്ച് അവബോധം നൽകാനായിരുന്ന കോൺഫറൻസ്. ജീവിതശൈലി രോ​ഗങ്ങളുടെ കാരണങ്ങൾ, പ്രത്യഖ്യാതങ്ങൾ, കൃത്യമായി എങ്ങനെ രോ​ഗങ്ങളെ പ്രതിരോധിക്കണം എന്നിവയാണ് ചർച്ചയായത്. ഏതാണ്ട് 250 ആരോ​ഗ്യ പ്രൊഫഷണലുകൾ പങ്കെടുത്തു.

ആരോ​ഗ്യപ്രവർത്തകർക്ക് കൃത്യമായ ജ്ഞാനം നൽകുന്നതിലൂടെ നിരവധി ആരോ​ഗ്യ പ്രശനങ്ങൾ തടയാനാകുമെന്ന് ലൈഫ് മെഡിക്കൽ സെന്റേഴ്സ് ആൻ‍ഡ് ക്ലിനിക്സ് സി.ഇ.ഒ കെ. ജയൻ പറഞ്ഞു.

ജീവിതശൈലി രോ​ഗങ്ങൾ നിശബ്ദ കൊലയാളികളാണെന്ന് നിരീക്ഷിച്ച ഡോ. കിർതി മോഹൻ മാര്യ ലോകം മുഴുവൻ ഇത്തരം രോ​ഗ​ങ്ങൾ വ്യാപിക്കുകയാണെന്നും മനുഷ്യർക്ക് ദീർഘകാലയളവിൽ ഒരു ഭീഷണിയാണ് ഇവയെന്നും പറഞ്ഞു.

"ഗർഭിണികളായ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് അമിതവണ്ണം. ​ഗർഭിണികളിൽ പകുതിയിൽ താഴെ മാത്രമേ നോർമൽ ആയിട്ടുള്ള ബോഡി മാസ് ഇൻഡെക്സ് ഉള്ളൂ. ഇത് നിയന്ത്രിക്കാൻ ദീർഘകാല പദ്ധതികൾ വേണം." ലൈഫ് മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഓബ്സ്റ്റെട്രിക്സ് ആൻഡ് ​ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. നിദ്ദ ഖാൻ പറഞ്ഞു.

ജീവിതശൈലി രോ​ഗങ്ങളിൽ വളരെപ്പെട്ടന്ന് വർധിക്കുന്ന ഒന്നാണ് പ്രമേഹമെന്ന് ലൈഫ് മെഡിക്കൽ സെന്റർ ജനറൽ പ്രാക്റ്റീഷനർ ഡോ. മുഹമ്മദ് സൽമാൻ ഖാൻ പറഞ്ഞു. "അനാരോ​ഗ്യകരമായ ജീവിതശൈലിയാണ് പ്രമേഹത്തിന് കാരണം. 2045 ആകുമ്പോൾ പ്രമേഹരോ​ഗികളുടെ എണ്ണം പലമടങ്ങാകും. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ 110% വർധനയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ തന്നെ പ്രമേഹം തിരിച്ചറിയുന്നത് കൃത്യമായ ജീവിതശൈലി മാറ്റങ്ങൾക്കും ആരോ​ഗ്യപരമായ ഡയറ്റ് തെരഞ്ഞെടുക്കുന്നതിനും ശാരീര അധ്വാനങ്ങൾ സ്വീകരിക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.