പാറ്റകളും മറ്റ് ജീവികളും  നിറഞ്ഞ പാത്രങ്ങളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കുവൈത്ത് സിറ്റി: ജലീബ് ശുയൂഖിലെ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്. വലിയ അളവില്‍ മദ്യം നിര്‍മിച്ച് ഇവിടെ സംഭവിച്ച് വെച്ചിരുന്നത് അധികൃതര്‍ പിടിച്ചെടുത്തു.

മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തു. പാറ്റകളും മറ്റ് ജീവികളും നിറഞ്ഞ പാത്രങ്ങളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സഫാഹിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ ഉത്തരവിട്ടത്.