പ്രാദേശികമായി നിര്‍മിച്ചതും ഇറക്കുമതി ചെയ്‍തതുമടക്കം നൂറുകണക്കിന് ബോട്ടില്‍ മദ്യം അധികൃതര്‍ പിടിച്ചെടുത്തു. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അസംസ്‍കൃത വസ്‍തുക്കളും കണ്ടെടുത്തിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജഹ്റയിലെ ഫാമില്‍ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

പ്രാദേശികമായി നിര്‍മിച്ചതും ഇറക്കുമതി ചെയ്‍തതുമടക്കം നൂറുകണക്കിന് ബോട്ടില്‍ മദ്യം അധികൃതര്‍ പിടിച്ചെടുത്തു. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും അസംസ്‍കൃത വസ്‍തുക്കളും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ വ്യക്തിയെയും പിടികൂടിയ സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആള്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി.