Asianet News MalayalamAsianet News Malayalam

കര്‍ശന പരിശോധന തുടര്‍ന്ന് എല്‍എംആര്‍എ; 127 നിയമലംഘകരെ നാടുകടത്തി

നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ 801 പരിശോധനകള്‍ നത്തി.

LMRA conducts 808 inspections in bahrain
Author
First Published Apr 23, 2024, 5:07 PM IST

മനാമ: ബഹ്റൈനില്‍ പരിശോധനാ ക്യാമ്പയിനുകള്‍ തുടര്‍ന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ). ഏപ്രില്‍ 14-20 വരെയുള്ള കാലയളവില്‍ നടത്തിയ  808 പരിശോധനാ ക്യാമ്പയിനുകളില്‍  79 നിയമലംഘകരായ തൊഴിലാളികളെ പിടികൂടി. 127 നിയമലംഘകരെ നാടുകടത്തി.

വിവിധ നിയമങ്ങളുടെ ലംഘനങ്ങളും ഈ പരിശോധനകളില്‍ കണ്ടെത്തി. എല്‍എംആര്‍എ ആന്‍ഡ് റെസിഡന്‍സി നിയമത്തിന്‍റെ ലംഘനമാണ് കൂടുതലായും കണ്ടെത്തിയത്. നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ 801 പരിശോധനകള്‍ നത്തി. ഏഴ് സംയുക്ത പരിശോധനാ ക്യാമ്പയിനുകള്‍ക്ക് പുറമെയാണിത്. ഇതില്‍ നാലെണ്ണം ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലും രണ്ടെണ്ണം മുഹറഖ് ഗവര്‍ണറേറ്റിലും ഒരെണ്ണം സതേണ്‍ ഗവര്‍ണറേറ്റിലുമാണ് നടത്തിയത്. ആഭ്യന്തര മന്ത്രാലയം, നാഷണാലിറ്റി പാസ്പോര്‍ട്സ് ആന്‍ഡ് റെസിഡന്‍സി അഫയേഴ്സ്, ഗവര്‍ണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റുകള്‍, കോസ്റ്റ്ഗാര്‍ഡ് എന്നിവ സംയുക്തമായാണ് ക്യാമ്പയിനുകള്‍ നടത്തിയത്. 

Read Also -  യാത്രക്കാരുടെ ബാഗേജുകൾ 24 മണിക്കൂറിനകം നൽകും; ദുബൈ വിമാനത്താവളം പൂർണമായും സാധാരണ നിലയിലായി

അതേസമയം വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുകയാണ്. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ  15,000ത്തോളം  വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​  9,479  പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 3,763 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 1,430 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 996 പേരിൽ 64 ശതമാനം യമനികളും 33 ശതമാനം എത്യോപ്യക്കാരും  മൂന്ന് ​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽ രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 37 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ആറ് പേരെ കസ്​റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios