Asianet News MalayalamAsianet News Malayalam

പ്രവാസി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന; വന്‍ മദ്യ ശേഖരം പിടികൂടി നശിപ്പിച്ചു

ആയിരക്കണക്കിന് കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന മദ്യവും അസംസ്‍കൃത വസ്‍തുക്കളും മുനിസിപ്പാലിറ്റിയുടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അധികൃതര്‍ നശിപ്പിച്ചു.

locally made liquor and raw materials seized from labour accommodations in kuwait
Author
Kuwait City, First Published Mar 20, 2021, 5:40 PM IST

കുവൈത്ത് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റിയിലെ നിരവധി ലേബര്‍ ക്യാമ്പുകളില്‍ അധികൃതര്‍ പരിശോധന നടത്തി. പ്രാദേശികമായി നിര്‍മിച്ച വന്‍ മദ്യ ശേഖരം ഇവിടങ്ങളില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഒരു മദ്യ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഒരു കെട്ടിടവും കണ്ടെത്തി.

ആയിരക്കണക്കിന് കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന മദ്യവും അസംസ്‍കൃത വസ്‍തുക്കളും മുനിസിപ്പാലിറ്റിയുടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അധികൃതര്‍ നശിപ്പിച്ചു. ലേബര്‍ ക്യാമ്പുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മുനിസിപ്പാലിറ്റിയുടെ പരിശോധന. മദ്യ നിര്‍മാണത്തിനായി നിരവധി ബാരലുകളില്‍ സൂക്ഷിച്ചിരുന്ന അസംസ്‍കൃത വസ്‍തുക്കളും ചില കെട്ടിടങ്ങളില്‍ നിന്ന് കണ്ടെടുത്തു. 

Follow Us:
Download App:
  • android
  • ios