മസ്‌കത്ത്: ഒമാനില്‍ ബംഗ്ലാദേശ് പൗരനെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റുപ്പീല്‍ ഹുസൈന്‍ എന്നയാളെ പിടികൂടാന്‍ വേണ്ടിയാണ് റോയല്‍ ഒമാന്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്. റുപ്പീല്‍ ഹുസൈനെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയോ അല്ലെങ്കില്‍ 9999 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസ്  നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.