Asianet News MalayalamAsianet News Malayalam

ന്യൂനമര്‍ദ്ദം; ഒമാനിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

low pressure expected to affect oman heavy rain and flood alert issued
Author
First Published Aug 17, 2024, 3:42 PM IST | Last Updated Aug 17, 2024, 3:42 PM IST

മസ്കറ്റ്: ഒമാനില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ച് അധികൃതര്‍. നാഷണല്‍ സെന്‍റര്‍ ഓഫ് ഏര്‍ലി വാര്‍ണിങ് അധികൃതര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 19 തിങ്കളാഴ്ച മുതല്‍ 21 ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രാജ്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് ഉടനീളം ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. സൗത്ത് അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്കറ്റിന്‍റെ പല ഭാഗങ്ങള്‍, അല്‍ ഹാജര്‍ മലനിരകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മഴ മൂലം വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. നാഷണല്‍ സെന്‍റര്‍ ഓഫ് ഏര്‍ലി വാണിങ് സെന്‍റര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. 

Read Also -  വീട്ടിലേക്ക് ഫോൺ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios