അന്തരീക്ഷം മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. 

മസ്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ വിഭാഗം. ഫെബ്രുവരി 14 വൈകുന്നേരം മുതൽ രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. മുസന്ദം ഗവര്‍ണറേറ്റിലും ഒമാന്‍ കടലിന്‍റെ തീരപ്രദേശങ്ങളിലും അന്തരീക്ഷം മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കാം. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. 

Read Also -  പ്രവാസികൾക്ക് പ്രിയപ്പെട്ട കുവൈത്ത്; ജനസംഖ്യയുടെ 20 ശതമാനവും ഇന്ത്യക്കാരെന്ന് കണക്കുകൾ

അതേസമയം സൗദി അറേബ്യയിലെ റിയാദിലും ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

റിയാദിന് പുറമെ ദർഇയ, ദുര്‍മാ, മുസാഹമിയ, അഫീഫ്, ദവാദ്മി, അല്‍ഖുവയ്യ, ശഖ്റാ, അൽഗാത്ത്, സുൽപി, മജ്മ, റുമാഹ്, റൈന്‍, ഹുറൈമലാ, മറാത്ത്, ദിലം, ഹരീഖ്, ഖർജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളിലും മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. മഴയ്ക്ക് സാധ്യത പ്രവചിച്ച സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് ആരും പോകരുതെന്ന് സിവില്‍ ഡിഫൻസ് മുന്നറിയിപ്പ് നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം