അബുദാബിയിൽ താമസിക്കുന്ന 52 വയസ്സുകാരനായ ഇന്ത്യക്കാരൻ ഗ്രാൻഡ് പ്രൈസ് നേടി.

ദി യു.എ.ഇ ലോട്ടറിയുടെ ലക്കി ഡേ ഡ്രോയുടെ രണ്ടാമത്തെ ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു. 30 മില്യൺ ദിർഹമാണ് സമ്മാനം. ആദ്യ ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ച് വെറും അഞ്ച് ആഴ്ച്ചകൾക്കുള്ളിലാണ് പുതിയ വിജയിയെ തെരഞ്ഞെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബുദാബിയിൽ താമസിക്കുന്ന 52 വയസ്സുകാരനായ ഇന്ത്യക്കാരൻ സുനിൽ കുമാർ സദാശിവനാണ് വിജയി. ജൂലൈ ഒന്നിന് നടന്ന ഡ്രോയിൽ അദ്ദേഹം ഏഴ് നമ്പറുകളും മാച്ച് ചെയ്തു.

രണ്ട് ഗ്രാൻഡ് പ്രൈസ് വിജയികൾക്കൊപ്പം ഒരു രണ്ടാം സമ്മാനക്കാരനെയും ചുരുങ്ങിയ കാലയളവിൽ പ്രഖ്യാപിച്ചതായി ദി യു.എ.ഇ ലോട്ടറി അറിയിച്ചു. നേരത്തെ രണ്ടാം സ്ഥാനം നേടിയ വിജയിക്ക് 5 മില്യൺ ദിർഹമാണ് ലഭിച്ചത്.

ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 9.30-നാണ് ഡ്രോ. 50 ദിർഹമാണ് ടിക്കറ്റ് വില.

“ആദ്യം എനിക്കിത് വിശ്വസിക്കാനായില്ല. വീണ്ടും നോക്കിയപ്പോൾ എല്ലാ നമ്പറുകളും കണ്ടു. അപ്പോഴാണ് വിജയം ഉറപ്പിച്ചത്.” – സുനിൽ കുമാർ പറഞ്ഞു.

ദി യു.എ.ഇ ലോട്ടറിയുടെ എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി (ജി.സി.ജി.ആർ.എ) അംഗീകൃതമാണ്.