മസ്‍കത്ത്: കൊവിഡ് -19  വൈറസ് ബാധക്കെതിരായ   പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി ലുലു ഗ്രൂപ്പ് ഒമാനിലെ ആരോഗ്യ മന്ത്രാലയ ഫണ്ടിലേക്ക് ഒരു ലക്ഷം ഒമാനി റിയൽ സംഭാവന നൽകി.

ഒമാനിലെ പൗരന്മാരെയും സ്ഥിരതാമസക്കാരെയും സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഒമാനിലെ  എല്ലാ സർക്കാർ വകുപ്പുകൾക്കും ആരോഗ്യ പ്രവർത്തകർക്കും ലുലു ഗ്രൂപ്പിന്റെ നന്ദി അറിയിച്ചുകൊണ്ട്  പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഒമാനിൽ  ഇതിനോടകം 2049 പേര്‍ക്കാണ് കൊവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചത്.