ദുബായ്: ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഇടപാട് ചാര്‍ജ് ഇല്ലാതെ പണം അയയ്ക്കാന്‍ അവസരം ഒരുക്കി ലുലു എക്‌സ്‌ചേഞ്ച്. യുഎഇയിലെ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാക്കും നഴ്‌സുമാര്‍ക്കുമാണ് സൗജന്യ സേവനം. കൊവിഡിനെതിരേ പോരാട്ടം നടത്തിയവര്‍ക്കുള്ള ആദരവായാണ് ഈ സൗകര്യം ഒരുക്കുന്നതെന്നു ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.

ഒരിക്കല്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ലുലു മണി ആപ്പ് വഴിയും പണം അയയ്ക്കാം. യുഎഇയിലെ ഏതെങ്കിലും ലുലു എക്‌സ്‌ചേഞ്ച് ശാഖയില്‍ എമിറേറ്റ്‌സ് ഐഡിയും ഹോസ്പിറ്റല്‍ ഐഡി കാര്‍ഡും കാണിച്ച് രജിസ്റ്റര്‍ ചെയ്യാം. ജിസിസി മേഖലയില്‍ കോവിഡ് കാലത്ത് 24 ലക്ഷം പേര്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തതിന്റെ തുടര്‍ച്ചയാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.