റിയാദ്: ലുലു ഗ്രൂപ്പിന്റെ 158-ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് സൗദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദിലെ അല്‍ ഖര്‍ജില്‍ ഒരുലക്ഷത്തി പതിനാറായിരം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആരംഭിച്ച ഷോറൂം അല്‍ ഖര്‍ജ് ഗവര്‍ണര്‍ മുസാബ് അബ്ദുള്ള അല്‍ മാദിയ ഉദ്ഘാടനം ചെയ്തു. 

മൂന്ന് മാസത്തിനുള്ളില്‍ ദമാം, റിയാദ് എന്നിവിടങ്ങളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. 22 രാജ്യങ്ങളിലായി ലുലുഗ്രൂപ്പിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം അമ്പതിനായിരം കവിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇതില്‍ 26,480 മലയാളികളുള്‍പ്പെടെ മുപ്പതിനായിരത്തോളം പേര്‍ ഇന്ത്യക്കാരാണെന്നത് ഏറെ സന്തോഷകരമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ മൂവായിരത്തോളം സ്വദേശികള്‍ക്കും സൗദിയില്‍ ജോലി നല്‍കിയിട്ടുണ്ട്. 2020 ആവുമ്പോഴേക്ക് ഇത് അയ്യായിരം ആക്കാനാണ് പദ്ധതിയെന്നും എം.എ യുസഫലി പറഞ്ഞു.