ഷാര്‍ജ: സോഷ്യല്‍ മീഡിയയിലൂടെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിദ്വേഷ കമന്‍റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ പിരിച്ചുവിട്ട് ലുലു ഗ്രൂപ്പ്. ഷാര്‍ജയിലെ മൈസലൂണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്‍ പനമ്പള്ളിയെ ആണ് പിരിച്ചുവിട്ടത്. പുരുഷന്മാരുടെ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു ഇയാളെന്നും ലുലു അധികൃതര്‍ അറിയിച്ചു. 

ഉണ്ണി പുതിയേടത്ത് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷപരമായ കമന്‍റ് പോസ്റ്റ് ചെയ്തത്. ഇത്തരം പെരുമാറ്റങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ലുലു അധികൃതര്‍ പറഞ്ഞു. 

Read Also: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം: സ്വന്തം നന്മയ്ക്കായി, വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പോസ്റ്റില്‍ ഉണ്ണികൃഷ്ണന്‍ പുതിയേടത്ത് എന്ന അക്കൗണ്ടില്‍ നിന്ന് നല്‍കിയ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍  പ്രചരിക്കുകയും വിദ്വേഷപരമായ പ്രസ്താവന വലിയ  പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം അധികൃതര്‍ ഉണ്ണിയെ അറിയിച്ചിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.