റിയാദ്: ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റ് പൂട്ടിയതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും അണു നശീകരണത്തിനായി രണ്ട് ദിവസം ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചതുമാത്രമാണെന്നും ലുലു വ്യക്തമാക്കി. 
 
അണുനശീകരണ, ശുചീകരണ പ്രക്രിയയുടെ ഭാഗമായി അല്‍ഹസയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് രണ്ട് ദിവസത്തേക്ക് അടച്ചു. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ജോലിയും, ജീവനക്കാരുടെ സുരക്ഷയും സംബന്ധിച്ച് കൃത്യമായ മനാദണ്ഡങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാണ് പ്രവ‍ര്‍ത്തിക്കുന്നത്. രോഗലക്ഷണമുണ്ടായാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ക്വാറന്‍റൈന് വിധേയമാക്കും.  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഗവണ്‍മന്റിന്റെ എല്ലാ വ്യവസ്ഥകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.