അബുദാബി: ലുലു എക്സ്ചേഞ്ചിന്റെ പുതിയ പദ്ധതി പ്രകാരം യുഎഇയിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലുലു മണി ആപ്പ് വഴി സൗജന്യമായി ധനവിനിമയം നടത്താം. കൊവിഡിനെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് ഇതിന്റെ ഗുണം ലഭിക്കും.

'കൊവിസ് മഹാമാരിക്കെതിരെ ഐതിഹാസികമായ പോരാട്ടമാണ് യുഎഇ ആരോഗ്യ വിഭാഗം നടത്തുന്നത്. ഈ പോരാട്ടത്തിൽ മുന്നണിപ്പടയാളികളായ ആരോഗ്യ പ്രവർത്തകരുടെ ത്യാഗത്തിനും ആത്മാർപ്പണത്തിനും യുഎഇ ജനത കടപ്പെട്ടവരാണ്. അവർക്ക് ലുലു എക്സ്ചേഞ്ച് അഭിവാദ്യമർപ്പിക്കുന്നതായി മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു'. യുഎഇയിൽ ഉടനീളമുള്ള ആരോഗ്യ പ്രവർത്തകർക്ക് ലുലുമണി ആപ്ലിക്കേഷനിലൂടെ ഈ പദ്ധതിവഴി ധനവിനിമയം നടത്താം. ഏപ്രിലിൽ തുടക്കമിട്ട ക്ഷേമ പദ്ധതിയിലൂടെ വിവിധ രാജ്യക്കാരായ 24 ലക്ഷത്തോളം ആളുകൾക്ക് ലുലു എക്ചേഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാല് ലളിതമായ നടപടികളിലൂടെ ഈ സേവനത്തിനായി അപേക്ഷിക്കാം. 

  1. ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ശാഖ സന്ദർശിക്കുക. 
  2. എമിറേറ്റ്സ് ഐഡിയും ആശുപത്രി തിരിച്ചറിയൽ രേഖയും കാണിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. 
  3. തുടർന്ന് ജീവനക്കാർ ഈ അപേക്ഷ പരിശോധിച്ച് ഉറപ്പാക്കും. 
  4. ഇതിന് ശേഷം ലുലു മണി മൊബൈൽആപ്പിലൂടെ സേവന നിരക്കില്ലാതെ സൗജന്യമായി പണമയക്കാം.