കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ തീമുകളില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമുണ്ട്. (പ്രതീകാത്മക ചിത്രം)

അബുദാബി ബാക് ടു സ്കൂള്‍ ഓഫർ അവതരിപ്പിച്ച് യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. അവധി കാലത്തിന് ശേഷം മടങ്ങിയെത്തുന്ന സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് വിലക്കിഴിവുകളും സ്കോളര്‍ഷിപ്പും ഉള്‍പ്പെടുന്ന ഓഫര്‍ ലുലു അവതരിപ്പിച്ചിരിക്കുന്നത്. സ്കൂള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കിഴിവും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഓഫറിന്‍റെ ഭാഗമായുണ്ട്.

കോക്കോമിലൻ, ഡിസ്നി, മാർവൽ, സ്റ്റാർവാർസ് തീമിൽ ഡിസൈൻ ചെയ്ത സ്കൂൾ ബാഗുകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിൽ എന്നിവ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ സ്കൂൾ ഷൂസുകളും ലഭിക്കും. 150 ദിർഹത്തിന് മുകളിൽ സ്കൂൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സ്കോളർഷിപ്പ് സ്കീമിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. 

Read Also - ആകാശത്തുവെച്ച് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവിന് 'പണി കിട്ടി'

ഈ സ്കീമിലൂടെ 25 കുട്ടികൾക്ക് 10000 ദിർഹം വീതം സ്കോളർഷിപ് നേടാനുള്ള അവസരമാണ് ലഭിക്കുക. വിജയികളെ തെരഞ്ഞെടുക്കുക നറുക്കെടുപ്പിലൂടെയാണ്. 200 വിജയികൾക്ക് 2 കോടിയുടെ ലുലു ഹാപ്പിനസ് പോയിന്റുകൾ നേടാനും അവസരമുണ്ട്. സമ്മാന പദ്ധതിയുടെ ഭാഗമായി 1000 പേർക്ക് ദുബായ് പാർക്ക്, ഗ്രീൻ പ്ലാനറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാസ് സമ്മാനമായി നേടാം. ഇതിന് പുറമെ ഉപയോഗിക്കാവുന്ന പഴയ സ്കൂള്‍ യൂണിഫോമുകള്‍ ലുലുവില്‍ നല്‍കിയാല്‍ ഇവ റീസൈക്കിള്‍ ചെയ്ത് ഉപയോഗ യോഗ്യമാക്കുന്ന സ്കൂള്‍ യൂണിഫോം റീസൈക്ലിങ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ പഴയ ടെക്സറ്റ് ബുക്കുകളും ആവശ്യക്കാര്‍ക്ക് എത്തിക്കും. ടെക്സ്റ്റ് ബുക്ക് ടേക്ക് ബാക്ക് പോയിന്‍റില്‍ എത്തിക്കുന്ന പുസ്തകങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം