ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി അറിയിച്ചു. ഖത്തറിലെ പ്രധാന സന്ദർശക ഇടങ്ങളിലൊന്നായ ലുസൈൽ ബൊളെവാഡ് ആഗസ്റ്റ് 9 മുതലായിരുന്നു അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നത്.
ദോഹ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ലുസൈൽ ബൊളെവാഡ് സ്ട്രീറ്റ് വീണ്ടും തുറന്നതായി ലുസൈൽ സിറ്റി അറിയിച്ചു. ലുസൈൽ ബൊളെവാഡ് റോഡ് നവീകരിച്ചതായും എല്ലാവരെയും സ്വാഗതം ചെയ്യാൻ തയ്യാറായതായും ലുസൈൽ സിറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചു. സന്ദർശകരുടെ തുടർച്ചയായ സഹകരണത്തിന് നന്ദിയും അറിയിച്ചു. ഖത്തറിലെ പ്രധാന സന്ദർശക ഇടങ്ങളിലൊന്നായ ലുസൈൽ ബൊളെവാഡ് ആഗസ്റ്റ് ഒമ്പതു മുതലായിരുന്നു അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നത്.


