Asianet News MalayalamAsianet News Malayalam

ലഹരിമരുന്ന് കടത്ത്; ഇരുപതിനായിരത്തിലധികം നിരോധിത ഗുളികകള്‍ പിടികൂടി

രണ്ടുപേര്‍ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍, ലഭിച്ച വിവരം ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ അനുമതി നേടി.

Lyrica tablets seized in kuwait
Author
Kuwait City, First Published Jun 22, 2021, 11:12 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. 21,000 ലിറിക ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയ രണ്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് വില്‍പ്പനയിലൂടെ ഇവര്‍ ശേഖരിച്ച പണവും പിടിച്ചെടുത്തു.

രണ്ടുപേര്‍ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍, ലഭിച്ച വിവരം ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമപരമായ അനുമതി നേടി. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. 21,000 ലിറിക ഗുളികകളും 2,340 കുവൈത്ത് ദിനാറും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios